Skip to main content

വളാഞ്ചേരിയില്‍ വനം വകുപ്പ് സെക്ഷന്‍  ഓഫീസ് - ഇക്കോഷോപ്പ് കെട്ടിടോദ്ഘാടനം ശനിയാഴ്ച

 

 

കോഴിക്കോട്-തൃശൂര്‍ പാതയില്‍ വളാഞ്ചേരി  കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പ് കെട്ടിടത്തിന്റെയും ഉദ്ഘാടനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ശനിയാഴ്ച (ഏപ്രിൽ 8 ) നിര്‍വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.

 

ജില്ലയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി ഭാഗങ്ങളും തീരപ്രദേശങ്ങളും ഡിവിഷന്‍ ആസ്ഥാനമായ കളക്ട്രേറ്റില്‍ നിന്നും അകലെയാണെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് പുതിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് കഞ്ഞിപ്പുരയില്‍ ആരംഭിക്കുന്നത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പരിധിയിലാണ് മലപ്പുറം റവന്യൂ ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളും വരുന്നത്.

date