Skip to main content

പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ മുത്തംകുഴി ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

 ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ  ശിലാഫലകം അനാച്ഛാദനം ചെയ്തു.1980 ൽ സ്ഥാപിച്ച പ്രൈമറി ഹെൽത്ത് സെന്ററാണ് സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഭൗതീക സാഹചര്യവും ജീവനക്കാരുടെ എണ്ണവും സേവന സമയവും  വർദ്ധിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.  

ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.  നിഖിലേഷ് മേനോൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ,  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത്‌  അംഗങ്ങളായ ലിസ്സി ജോസഫ്, അനു വിജയനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, മറ്റ് ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date