Skip to main content

കുണ്ടുത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു 

 

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ  കുണ്ടുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കുണ്ടുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ശിലാഫലകം അനാഛാദനം ഇ.കെ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മെഡിക്കല്‍ ഓഫീസര്‍ പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 

ചടങ്ങില്‍ കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ്,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിഎം യശോദ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ശ്രീധരന്‍ മാസ്റ്റര്‍, മണലില്‍ രമേശന്‍, സാലി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീത രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മൊയ്തീന്‍കുഞ്ഞ്, എലിക്കുട്ടി സ്‌കറിയ, ലെനിഷ സുനില്‍ദത്ത്, പുഷ്പ തോട്ടുംചിറ, ടി.കെ നുസ്രത്ത്, എന്‍എച്ച്എം പ്രതിനിധി ഡോ.എ നവീന്‍, ഡിഎംഒ ദിനേശ്കുമാര്‍ എ.പി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

date