Skip to main content

കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡ് ഉദ്ഘാടനം നാളെ

 

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 18) നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ലിന്റോ ജോസഫ് എം. എൽ.എ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയാകും. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിന് സ്വാഗതം പറയും.
 
2.88 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

date