Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേള: മണൽ ശിൽപ്പം നാളെ മന്ത്രി മുഹമ്മദ് റിയാസ് അനാഛാദനം ചെയ്യും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ
ഒരുക്കിയ മണൽ ശിൽപ്പം നാളെ (ഏപ്രിൽ 18) രാവിലെ 11മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്യും.
പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ ഉരു മോഡലാണ് മണൽശില്പമായി നിർമ്മിക്കുന്നത്. ചടങ്ങിൽ എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments