Skip to main content
ലാപ്ടോപ് വിതരണം ചെയ്തു

ലാപ്ടോപ് വിതരണം ചെയ്തു

 

മൂടാടി ഗ്രാമപഞ്ചായത്തിൽ 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിദ്യാർത്ഥികൾക്ക്‌ ലാപ്ടോപ് വിതരണം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. 5.5 ലക്ഷം രൂപയുടെ 18 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. ഭാസ്കരൻ, എം.കെ. മോഹനൻ, മെമ്പർമാരായ റഫീഖ് പുത്തലത് ലതിക പുതുക്കുടി രവീന്ദ്രൻ വി.കെ, പഞ്ചായത്ത്‌ സെക്രട്ടറി എം.ഗിരീഷ് എന്നിവർ സംസാരിച്ചു.

date