Skip to main content

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ മെയ് ഒന്ന് മുതല്‍ ജൂലൈ 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഔദ്യോഗിക വാഹനം നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമേ ഉണ്ടാവാന്‍ പാടുള്ളൂ. ഏഴ് സീറ്റ് വാഹനമായിരിക്കണം. ഏപ്രില്‍ 25 ന് രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം രാവിലെ 11.30 ന് ക്വട്ടേഷനുകള്‍ തുറക്കും. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) കരാര്‍ അടിസ്ഥാനത്തില്‍  വാഹനം നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ചാത്തപുരം, കല്‍പ്പാത്തി പി.ഒ, പാലക്കാട്, 678003 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2576355.

date