Post Category
ലാപ്ടോപ്പ്, പഠന സഹായകിറ്റ്: 30 വരെ അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്ടോപ്പ്, പഠന സഹായകിറ്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എ.സി നഴ്സിങ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന് ലഭിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പിനും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2023-24 അധ്യാന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റിനും ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും. ഫോണ്‍: 0491 2547437.
date
- Log in to post comments