Skip to main content

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടര്‍ ഒഴിവ്

 

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ (ഓപ്പണ്‍ വിഭാഗം), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് (എസ്.സി, ഇടിബി, എം.യു, വി.കെ, എല്‍.സി, എസ്.ഐ.യു.സി നാടാര്‍, ഒബിസി) ട്രേഡുകളിൽ ഓരോ ജൂനീയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ 20- ന് രാവിലെ 11 -ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. .

ഷീറ്റ് മെറ്റൽ വർക്കർ യോഗ്യത മെക്കാനിക്കൽ /മെറ്റലർജി (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ളോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയന്‍സ്സ് യോഗ്യത ക്സ് ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്‍റ് മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡിൽ എൻ. ടി. സി/ എൻ. എ സി. യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

date