Skip to main content

ബജറ്റ് ടൂറിസം സെല്‍ ആഡംബര കപ്പല്‍ യാത്ര 23 ന്

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 70-ാമത് ആഡംബര കപ്പല്‍ യാത്ര ഏപ്രില്‍ 23 ന് നടക്കും. 50 സീറ്റുകള്‍ ഒഴിവുണ്ട്. 3500 രൂപയാണ് 10 വയസിന് മുകളിലുള്ളവരുടെ ചാര്‍ജ്ജ്. അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 2000 രൂപയാണ് ഫീസ്. അഞ്ചില്‍ താഴെയുള്ളവര്‍ക്ക് സൗജന്യമാണ്. അറബിക്കടലില്‍ അഞ്ച് മണിക്കൂറാണ് യാത്ര. താത്പര്യമുള്ളവര്‍ 9947086128 ല്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കണം.

date