Post Category
റൈഫിള്‍ അസോസിയേഷന് തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താം
ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 ന് മുട്ടത്തുള്ള ജില്ലാ റൈഫിള്‍ ഹാളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരല്ലാത്ത ജില്ലാ റൈഫിള്‍ അസോസിയേഷന് അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം. ഡബ്ല്യു എ 773/2023, ഡബ്ല്യു എ 745/2023 എന്നീ അപ്പീല്‍ പരാതികളിന്മേല് കേരളാ ഹൈക്കോടതി ഏപ്രില്‍ 12 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്. ഇതിന് പ്രകാരം അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ ജില്ലാ റൈഫിള്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഹാജരായി സമ്മതിദാന അവകാശം വിനിയോഗിക്കാമെന്ന് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) അറിയിച്ചു.
date
- Log in to post comments