Skip to main content

സി-ഡിറ്റില്‍ അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

 

സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം. ജാവ, പി.എച്ച്.പി, പൈത്തണ്‍, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷന്‍, റോബോട്ടിക്‌സ് കോഴ്‌സുകളില്‍ വിവിധ ജില്ലകളിലെ സി-ഡിറ്റിന്റെ പഠന കേന്ദ്രങ്ങള്‍ വഴി പരിശീലനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്നവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  പരിശീലനത്തില്‍ മികവ് കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.tet.cdit.org ല്‍ ലഭിക്കും. ഫോണ്‍: 0471 2322100/2321360.

date