അപരാജിത സൗജന്യ കാറ്ററിങ് പരിശീലനത്തിന് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ വിധവകളുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന അപരാജിത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിധവകള്‍ക്കായി വടക്കഞ്ചേരി ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് ആദ്യവാരം സംഘടിപ്പിക്കുന്ന സൗജന്യ കാറ്ററിങ് പരിശീലനത്തിന് അപേക്ഷിക്കാം. പത്ത് ദിവസമാണ് പരിശീലനം. ശേഷം പ്രമുഖ ഹോട്ടലുകളില്‍ ഓണ്‍ ജോബ് ട്രെയിനിങ് നല്‍കും. പത്താംതരം യോഗ്യതയുള്ള 45 ന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വയസ്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം സഹിതം ഏപ്രില്‍ 24 നകം കുടുംബശ്രീ സി.ഡി.എസുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
- Log in to post comments