Skip to main content

ആയുര്‍വേദ തെറാപിസ്റ്റ് ഒഴിവ്: വാക് ഇന്‍ ഇന്റര്‍വ്യൂ 28 ന്

 

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9072650492.
 

date