Skip to main content

കൊല്ലം കളര്‍ സിറ്റി പദ്ധതി: വിദ്യാര്‍ഥികള്‍ക്കായി വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

കൊല്ലം കളര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നും തിരഞ്ഞെടുത്ത 60 വിദ്യാര്‍ഥികള്‍ക്കായി ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫെയില്‍ ചിത്രരചന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. ജില്ലയുടെ ചരിത്രപ്രാധാന്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന തരത്തിലാകും ചിത്രരചന നടത്തുകയെന്ന് കലക്ടര്‍ പറഞ്ഞു.

പൊതുസ്ഥലങ്ങളും, സര്‍ക്കാര്‍ ഓഫീസ് ചുവരുകളും മ്യൂറല്‍ പെയിന്റിങിലൂടെ സൗന്ദര്യവത്ക്കരിക്കുകയാണ് ലക്ഷ്യം. സാമൂഹിക സന്ദേശങ്ങളടങ്ങുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തും. ചിത്രംവരയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളെയും, എന്‍ എസ് എസ് വൊളന്റിയേഴ്‌സിനെയും ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക.

ഡി ടി പി സി എക്സിക്യൂട്ടീവ് അംഗം സുജിത് അധ്യക്ഷനായി. ഡി ടി പി സി അഡ്മിനിസ്‌ട്രേറ്റര്‍ ഗീത, ചിത്രകലാകാര•ാരായ ഷെന്‍ലേ, ശശികുമാര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date