Skip to main content

ശില്പശാല സംഘടിപ്പിച്ചു

ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ കേരളാ സ്‌ളോട്ടര്‍ വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ 'അറവ് മാലിന്യം ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ശില്പശാല ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി.

ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സൗമ്യ, മാലിന്യ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ റെയ്ച്ചല്‍ തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. അറവുമാലിന്യ സംസ്‌കാരണ മേഖലയിലെ ആധുനിക സാങ്കേതിക ഉപയോഗം തൊഴിലാളികള്‍ക്ക് ശാസ്ത്രീയമായി പരിശീലനം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില്‍ പ്രതിപാദിച്ചു.

കൊല്ലം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷതരായ യു പവിത്ര, എസ് ജയന്‍, എ കെ സവാദ്, എ കെ എസ് ഡബ്ല്യു എം എ സംസ്ഥാന സെക്രട്ടറി അമൃതലാല്‍, ജില്ലാ പ്രസിഡന്റ് ഷെഫീഖ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

date