Skip to main content

ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ : ഡോ.കെ ഷാജി

ജില്ലാപഞ്ചായത്തിന്റ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി ഡോ.കെ.ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഡോ.പി.കെ ഗോപന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനെ തെരഞ്ഞടുത്തത്. കരവാളൂര്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠ്ച്ചിട്ടുണ്ട്. കൊട്ടാരക്കര സെന്റ്.ഗ്രിഗോറിയസ് കോളേജിലെ രാഷ്ട്ര മീംമാസ വിഭാഗം വകുപ്പ് മേധാവിയായിരുന്നു.  

date