Skip to main content

ഹൈക്കോടതി വേനലവധിക്കാല സിറ്റിങ്

കേരള ഹൈക്കോടതി  ഏപ്രിൽ 17 മുതൽ മെയ് 19 വരെ വേനലവധിക്ക് പിരിയുന്നതിനാൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല സിറ്റിംഗ് നിശ്ചയിച്ചു. ആദ്യ പകുതിയിൽ ഏപ്രിൽ 18, 20, 25, 28, മെയ് 2 തീയതികളിലാണ് സിറ്റിംഗ്. രണ്ടാം പകുതിയിൽ മെയ് 5, 9, 12, 16, 19 തീയതികളിൽ സിറ്റിംഗ് നടക്കും.

ജസ്റ്റിസ്  അനിൽ കെ നരേന്ദ്രൻ (സിറ്റിങ് തീയതി- മെയ് 16),  ജസ്റ്റിസ് പി.ബി സുരേഷ് കുമാർ (മെയ് 19), ജസ്റ്റിസ് അനു ശിവരാമൻ (ഏപ്രിൽ 20), ജസ്റ്റിസ് മേരി ജോസഫ് (ഏപ്രിൽ 18), ജസ്റ്റിസ് സതീഷ് നൈനാൻ (മെയ് 19), ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (മെയ് 9, 12), ജസ്റ്റിസ് വി.ജി അരുൺ (മെയ് 16, 19), ജസ്റ്റിസ് എൻ. നഗരേഷ് (മെയ് 2, 5), ജസ്റ്റിസ് സി.എസ് ഡയസ് (മെയ് 16, 19), ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ (മെയ് 5, 9), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (ഏപ്രിൽ 25, 28), ജസ്റ്റിസ് മുരളി പുരുഷോത്തമൻ (ഏപ്രിൽ 28, മെയ് 2), ജസ്റ്റിസ് ഗോപിനാഥ് പി (മെയ് 5, 9), ജസ്റ്റിസ് സിയാദ് റഹ്‌മാൻ എ.എ (ഏപ്രിൽ 18, 20, 25,28), ജസ്റ്റിസ് കെ ബാബു (മെയ് 2), ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് (ഏപ്രിൽ 18, 25), ജസ്റ്റിസ് എ ബദറുദ്ദീൻ (മെയ് 9, 12), ജസ്റ്റിസ് വിജു എബ്രഹാം (ഏപ്രിൽ 18, 20), ജസ്റ്റിസ് മൊഹമ്മദ് നിയാസ് സി.പി (ഏപ്രിൽ 18, 25, മെയ് 5, 16), ജസ്റ്റിസ് ബസന്ത് ബാലാജി (ഏപ്രിൽ 28, മെയ് 19), ജസ്റ്റിസ് സി ജയചന്ദ്രൻ (ഏപ്രിൽ 28, മെയ് 2), ജസ്റ്റിസ് സോഫി തോമസ് (മെയ് 2, 5, 12), ജസ്റ്റിസ് പി.ജി അജിത്കുമാർ (ഏപ്രിൽ 20, 25, മെയ് 12), ജസ്റ്റിസ് സി.എസ് സുധ (ഏപ്രിൽ 20), ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ (മെയ് 9, 12, 16) എന്നിവരെ അവധിക്കാല ജഡ്ജിമാരായി നോമിനേറ്റ് ചെയ്തു.

പി.എൻ.എക്‌സ്. 1797/2023

date