Skip to main content

നൂറുദിന കർമ്മ പദ്ധതി; ജില്ലയിൽ വിവിധ  പരിപാടികൾ

 

ആലോചനായോഗം ചേർന്നു

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള  നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. പരിപാടി വിജയകരമായി നടത്തുന്നതിന്  സംഘാടക സമിതിക്ക് രൂപം നൽകുന്നതിനുള്ള ആലോചനയോഗം ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു. 

സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നൂറു ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ എക്സ്പോ സംഘടിപ്പിക്കുന്നത്. ഏപ്രിൽ 22 മുതൽ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ പുരോഗതി കളക്ടർ വിലയിരുത്തി. 

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് കോൺക്ലേവ്, സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കേരള ബ്രാൻഡ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

പരിപാടികളുടെ നിലവിലെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ജെ ജോയ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ(ഇ.ഐ) ആർ സംഗീത, ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ) കെ ആൻ്റണി ജോസഫ്, കൊച്ചി സിറ്റി കൺട്രോൾ റൂം ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി. രാജേഷ് കുമാർ, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി വി. പി. ഷിബു, കൊച്ചി സിറ്റി ( റൂറൽ) സബ് ഇൻസ്പെക്ടർ ടി.എം. സൂഫി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date