Skip to main content

പള്ളിപ്പുറം ആയൂര്‍വേ ആശുപത്രിയില്‍ കാത്തിരിപ്പ് കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 

 

ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളം: മന്ത്രി വീണാ ജോര്‍ജ്

പള്ളിപ്പുറം ഗവ. ആയൂര്‍വേ ആശുപത്രിയില്‍ ഒ.പി രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിയ എംഎല്‍എയെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. 

സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്നും നിലവില്‍ പ്രതിദിനം 150 മുതല്‍ 200 പേര്‍ വരെ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. 
 

കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത അധ്യക്ഷത വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: എം.ബി ഷൈനി, ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.എ സോണിയ,  

നാഷണല്‍ ആയുഷ് മിഷന്‍  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എം.എസ് നൗഷാദ്, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍ ഉണ്ണിക്കൃഷ്ണന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധിക സതീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എച്ച് അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു തങ്കച്ചന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.എഫ് വില്‍സണ്‍, നിഷ അനില്‍, അലക്‌സാണ്ടര്‍ റാല്‍സന്‍, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈപ്പിന്‍ ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബിമോള്‍ ഫ്രാന്‍സിസ് പദ്ധതി വിശദീകരിച്ചു.

date