Skip to main content

വൃത്തിയുള്ള കേരളം, വലിച്ചെറിയൽ  മുക്ത-കേരളം' ക്യാമ്പയിൻ പരിശീലനം

 

നവകേരളം: വൃത്തിയുള്ള കേരളം, വലിച്ചെറിയൽ  മുക്ത-കേരളം' ക്യാമ്പയിന്റെ  ആദ്യഘട്ട പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാതല പരിശീലക പരിശീലനം എറണാകുളം ഇ.എം.എസ് ഹാളിൽ നടന്നു.

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാർ പുതിയ പ്രചാരണം തുടങ്ങിയത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കുകയും, തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. 

ജില്ലാതല പരിശീലക പരിശീലനത്തിന് ശേഷം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തലത്തിലും, മറ്റ് ഉദ്യോഗസ്ഥ തലത്തിലും പരിശീലനം നടത്തും. 

തദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ  പി.എം ഷഫീഖ്, ശുചിത്വമിഷൻ ജില്ല കോ-ഓഡിനേറ്റർ പി എച്ച് ഷൈൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ രഞ്ജിനി, കില ജില്ലാ ഫെസിലിറ്റേറ്റർ ജുബൈറിയ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സന്മാർ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ ജില്ലാ തല ഉദ്യോഗസ്ഥർ, കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ, കില ബ്ലോക്ക് അസ്സി. ഫാക്കൽറ്റി, ആർ എസ് ജി എ ബ്ലോക്ക് കോർഡിനേറ്റർ, കില റിസോഴ്സ് പേർഴ്സണമാർ എന്നിവർ  പരിശീലനത്തിൽ പങ്കെടുത്തു.

date