Skip to main content

ജനങ്ങളുടെ വളർച്ചക്ക് സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയം:  മന്ത്രി പി രാജീവ്

 

മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി പി. രാജീവ്‌ കൈമാറി 

സംസ്ഥാനത്തെ ജനങ്ങളുടെ വളർച്ചക്ക് സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിർധന കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ്  വീട് നിർമ്മിച്ച് നൽകുന്നത്. 

വാഹനാപകടത്തിൽ മരിച്ച ടാപ്പിംഗ് തൊഴിലാളിയായ കടാതി ആലിൻചുവട് പൊറ്റവേലിക്കുടിയിൽ അനൂപിൻ്റെ കുടുംബാംഗങ്ങൾക്ക് മന്ത്രി താക്കോൽ കൈമാറി. സി.പി.ഐ.എം കടാതി സൗത്ത് ബ്രാഞ്ച് സമാഹരിച്ച തുക അനൂപിൻ്റെ കുടുംബത്തിന് മന്ത്രി കൈമാറി. 

വീട് നിർമ്മിച്ച കോൺട്രാക്ടർ സുജാത സതീശന് മന്ത്രി ഉപഹാരം നൽകി.  എല്ലാവിധ സൗകര്യങ്ങളോടെ 600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 92,90,00 രൂപ മുടക്കിയാണ് വീട് നിർമ്മിച്ച് നൽകിയത്. 

സഹകരണ സംഘം പ്രസിഡൻ്റ് യു.ആർ ബാബു അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കെ.ജി സത്യൻ, സംഘം സെക്രട്ടറി വി.പി പ്രസന്നകുമാരി, വാളകം പഞ്ചായത്ത് പ്രസിഡൻ്റ് ബിനോ കെ ചെറിയാൻ, മുൻ എംഎൽഎമാരായ ജോണി നെല്ലൂർ, ബാബു പോൾ, എൽദോ എബ്രഹാം, എ.പി വർക്കി മിഷൻ ആശുപത്രി ചെയർമാൻ പി.ആർ മുരളീധരൻ, കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻ്റ് പി.എം ഇസ്മയിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.പി അബ്രാഹാം, മറ്റ്‌ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date