Skip to main content

കിഴക്കേ കടുങ്ങല്ലൂരിൽ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു 

 

കിഴക്കേ കടുങ്ങല്ലൂരിൽ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കിഴക്കേ കടുങ്ങല്ലൂർ- ഏലൂർക്കര റോഡിൽ കടുങ്ങല്ലൂർ അമ്പലത്തിനടുത്താണ് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

പി.രാജീവ് എംഎൽഎയുടെ എസ്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി  5 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഏലൂർക്കര ഫെറി ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ രാമചന്ദ്രൻ, കെ. അനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ ആർ. മീര, ആർ. ശ്രീരാജ്, ബേബി സരോജം എന്നിവർ പങ്കെടുത്തു.

date