Post Category
നാടിന് ആവേശമായി കൊയ്ത്തുത്സവം
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിൽ മുതുവാട്ട്താഴം പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. നെൽകൃഷി കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പതിനാല് ഏക്കറിലെ കൃഷി നൂറ് മേനി വിജയം നേടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ്കമ്മിറ്റി ചെയർമാന്മാരായ സുരേഷ്കുമാർ.പി, സി.പി നൗഷീർ, പി.കെ കവിത, ഗ്രാമപഞ്ചായത്ത് അംഗം എൻ രമേശൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം സിനി ഷൈജൽ സ്വാഗതവും കർഷകൻ ചന്ദ്രൻ എം നന്ദിയും പറഞ്ഞു.
date
- Log in to post comments