Skip to main content

ഉദ്ഘാടനത്തിന് ഒരുങ്ങി കല്ലറ,പുല്ലമ്പാറ സ്മാർട്ട് വില്ലേജ് ഓഫീസുകൾ

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് താലൂക്കിൽ പുതിയതായി നിർമിച്ച കല്ലറ, പുല്ലമ്പാറ സ്മാർട്ട് വില്ലേജ് ഓഫീസുകൾ പ്രവർത്തന സജ്ജമായി. സ്മാർട്ട് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഇന്ന് (ഏപ്രിൽ 19) ഉദ്ഘാടനം ചെയ്യും. 44 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടുകൂടിയാണ് കെട്ടിടങ്ങൾ പണി കഴിപ്പിച്ചിരിക്കുന്നത്. നിർമിതി കേന്ദ്രമാണ് കെട്ടിടങ്ങൾ രൂപ കൽപന ചെയ്തത്. വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട,കുടിവെള്ള സൗകര്യങ്ങൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരിക്കും.

date