Skip to main content
ബാലസഭ ശുചിത്വോത്സവം സംഘടിപ്പിച്ചു

ബാലസഭ ശുചിത്വോത്സവം സംഘടിപ്പിച്ചു

 

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ  ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ് തല പരിശീലനവും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ സി ഡി എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ്‌ പേഴ്സൺ പി.കെ ഷിംജിത്ത്, റിസോഴ്സ് പേഴ്സൺ ബബിത വിനോജ് എന്നിവർ ക്ലാസെടുത്തു. സാമൂഹിക ഉപസമിതി കൺവീനർ പി.ടി നിഷ സ്വാഗതവും സി ഡി എസ് അംഗം എം.ടി ലീല നന്ദിയും പറഞ്ഞു.

date