Skip to main content

പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം: നിയമസഭ സമിതി യോഗം ഇന്ന് (ഏപ്രില്‍ 19)

കേരള നിയമസഭ- പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് (ഏപ്രില്‍ 19) രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  സമിതിയുടെ പരിഗണനയിലുളളതും  പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുളളതുമായ പരാതികളിന്മേല്‍  ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും  പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. യോഗത്തിനുശേഷം സമിതി മൂഴിയാര്‍ വനമേഖലയില്‍ അധിവസിക്കുന്ന നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും.
                                                                                                         (പിഎന്‍പി 1187/23)

date