Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു 

തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ ചിൽഡ്രൻസ് പ്ലേ ഏരിയയിലേക്ക് ഉപകരണങ്ങൾ (സ്പൈറൽ സ്ലൈഡർ, മെറി ഗോ റൌണ്ട്, ട്രാംപോലിൻ, മാജിക് ഗ്ലോബ്) സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 26 ന് വൈകുന്നേരം 3 മണിവരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിന്റെ എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ക്വട്ടേഷന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496-2610249.

 

സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഒഴിവുകാല പരിശീലനങ്ങൾ

 സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 9,10,+1,+2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവധിക്കാല ഹ്രസ്വകാല പരിശീലനത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഗ്രാഫിക് ഡിസൈനിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, ടൈലറിങ്ങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്. താൽപര്യമുള്ളവർക്ക് സിവിൽ സ്റ്റേഷന് എതിർ വശത്തുള്ള സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ട് വന്ന് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്-0495 2370026, 8891370026.

date