Skip to main content

അറിയിപ്പുകൾ

 

കരാർ നിയമനം 

ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്‌തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 1,00000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0495-2355900.

 

കരാർ നിയമനം 

ഗവ: മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 50,000 രൂപ . 
യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്,  എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0495-2355900 

 

ക്വട്ടേഷൻ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് ടൂറിസം സൈറ്റിൽ - ഫൈബർ കസേര (10 ), സ്റ്റീൽ ടേബിൾ (1) എന്നീ ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും  വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത റീ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. റീ ക്വട്ടേഷനുകൾ ഏപ്രിൽ 26ന് വൈകുന്നേരം 3 മണി വരെ കെവൈഐപി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ എല്ലാ ക്വട്ടേഷൻ നിബന്ധനകളും ഇതിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249.

date