Skip to main content
നൈപുണ്യ സമിതി യോഗം

നൈപുണ്യ സമിതി യോഗം

 

ജില്ലാ നൈപുണ്യ സമിതി യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 
ചേർന്നു. കോഴിക്കോട് ജില്ലാ മഹാത്മാ ഗാന്ധി നാഷനൽ ഫെല്ലോ അതുൽ മുരളീധരൻ ജില്ലക്ക് അനുവദിക്കപ്പെട്ട പദ്ധതികളുടെ വിശദീകരണം നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതികൾ അനുവദിക്കപ്പെട്ട ജില്ലാ സ്കിൽ കമ്മിറ്റിയെ യോഗത്തിൽ അനുമോദിച്ചു. ജില്ലാ സ്കിൽ കോഡിനേറ്ററുടെ നേതൃത്വത്തിൽ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കാനുള്ള ഉപസമിതിയും രൂപീകരിച്ചു.

യോഗത്തിൽ കൺവീനർ ജില്ലാ പ്ലാനിങ്ങ് ഓഫീസർ മായ ടി ആർ, ജില്ലാ സ്കിൽ കോഡിനേറ്റർ വിജേഷ് വി ജയരാജ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date