Skip to main content

മലിനീകരണ പ്രശ്നപരിഹാരത്തിന് സോഷ്യല്‍ മീഡിയായില്‍ വേദിയൊരുക്കി ശുചിത്വമിഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷന്‍ മഴയെത്തും മുന്‍പേ മനുഷ്യ ഡ്രോണുകള്‍ എന്ന പേരില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സോഷ്യല്‍മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു. മണ്‍സൂണ്‍ കാലമാരംഭിക്കുന്നതിനു മുമ്പേ വൃത്തിയാക്കേണ്ട ഇടങ്ങള്‍, പരിഹരിക്കേണ്ട മാലിന്യപ്രശ്നങ്ങള്‍ എന്നിവ ജില്ലാ ശുചിത്വ മിഷന്റെ https://facebook.com/groups/6339834542746184/ സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതല്‍ പരിഹരിക്കപ്പെടുന്നതുവരെയുള്ള ദിവസങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ കൗണ്ട്ഡൗണായി കാണാന്‍ സാധിക്കും. സമയബന്ധിതമായി പ്രശ്നം പരിഹരിച്ച് പ്രശ്‌നപരിഹാരത്തിന്റെ ചിത്രവും ആദ്യചിത്രവും ചേര്‍ത്ത് പോസ്റ്റ്‌ചെയ്യും. ഫോണ്‍: 0468 2322014.
 

date