Skip to main content

വാർഷിക വ്യാവസായിക സർവേ പരിശീലന സമ്മേളനം

കോട്ടയം: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കോട്ടയം സബ് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2021 -22 സാമ്പത്തിക വർഷത്തെ വാർഷിക വ്യവസായിക സർവേയുടെ ഭാഗമായി പരിശീലന സമ്മേളനം സംഘടിപ്പിക്കുന്നു.  നാളെ  രാവിലെ പത്തുമണിക്കു ഹോട്ടൽ  അഞ്ജലി പാർക്കിൽ ഫാക്ടറി പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന സമ്മേളനം എൻ.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ സുനിത ഭാസ്‌കർ ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരഞ്ഞെടുത്ത ഫാക്ടറികളുടെ പ്രതിനിധികളുമാണ് ഏകദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

 

date