Skip to main content
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഭരണ ഘടന സംരക്ഷിക്കപ്പെടണം - പി.പി.ചിത്തരജ്ഞൻ

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഭരണ ഘടന സംരക്ഷിക്കപ്പെടണം - പി.പി.ചിത്തരജ്ഞൻ

പ്രാതിനിധ്യമാണ് ജനാധിപഥ്യത്തിന്റെ അടിസ്ഥാനമെന്ന് ഭരണഘടനയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ. സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ആലപ്പുഴ ബീച്ചിൽ എൻറെ കേരളം പ്രദർശന വിപണന മേളയിൽ സംഘടിപ്പിച്ച സെമിനാർ പി.പി ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

സ്ത്രീകൾ, ദളിതർ, മതന്യൂനപക്ഷങ്ങൾ, എൽ.ജി. ബി.ടി.ക്യു. തുടങ്ങി  സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ഭരണഘടന വിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു. തുല്യനീതി ഉറപ്പാക്കിയാൽ മാത്രമേ പാർശ്വവൽക്കരണം ഇല്ലാതാക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. 

ജില്ല സാമൂഹ്യ നീതി ഓഫീസർ എ.ഒ. അബീൻ അധ്യക്ഷനായി. ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ജില്ല വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, വനിത വികസന കോർപ്പറേഷൻ ജില്ല കോ-ഓർഡിനേറ്റർ അനിൽ സുചിത്ര ചിത്ര, എം.എൻ. ദീപു ജില്ല പ്രൊബെഷൻ ഓഫീസർ ജി. സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു.

date