Skip to main content

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചിറ്റണ്ട തൃക്കണപതിയാരത്തുള്ള പത്താം വാര്‍ഡ് അംഗന്‍വാടിയില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്തിനു കീഴിലുള്ള ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് എത്തിച്ചേരാനാകാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ക്യാമ്പുകള്‍ സംഘടിപ്പിച്ച്  ആവശ്യമായ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും.

 ചടങ്ങില്‍ ആയുര്‍വേദത്തിലൂടെയുള്ള ആരോഗ്യമുള്ള ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ ഡോ. എം എ ഗായത്രി ക്ലാസ്സെടുത്തു. ഡോ. ഷെര്‍ലെറ്റ്, അങ്കണവാടി ജീവനക്കാരായ ലിസി വിന്‍സെന്റ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date