Skip to main content

നീലേശ്വരം നഗരസഭ ശാന്തിഗിരി വാതകശ്മശാനം നാടിന് സമർപ്പിച്ചു

നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തമത്ത് - ചീറ്റക്കാലിൽ നിർമ്മാണം പൂർത്തികരിച്ച ശാന്തിഗിരി വാതകശ്മശാനം എം.രാജഗോപാലൻ എം.എൽ.എ നാടിന് തുറന്നു കൊടുത്തു. നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. നഗരസഭാ എഞ്ചിനീയർ വി.വി ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രൻ , വി. ഗൗരി, പി. സുഭാഷ്, ടി.പി ലത, കൗൺസിലർമാരായ ഇ. ഷജീർ, പി.ഭാർഗവി, കെ.നാരായണൻ, എ.ബാലകൃഷ്ണൻ, പി.കുഞ്ഞിരാമൻ, പി.പി. ലത എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ നന്ദി പറഞ്ഞു. 

87 ലക്ഷം രൂപ നഗരസഭാ വിഹിതം ചെലവിട്ടാണ് പരമ്പരാഗത രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന ശ്മശാന കോമ്പൗണ്ടിൽ ആധുനിക വാതക ശ്മശാനം നിർമ്മിച്ചത്.

കെട്ടിട നിർമ്മാണം, ബർണർ സ്ഥാപിക്കൽ, ചുറ്റുമതിൽ, മുറ്റം ഇൻറർലോക്കിങ് എന്നിവയ്ക്ക് പുറമെ കവാടവും ഇരിപ്പിട സൗകര്യവും സൗന്ദര്യവത്കരണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്.

ശാന്തിഗിരി വാതക ശ്മശാനം തുറന്നതോടെ ഇതുവരെ മണിക്കൂറുകൾ കാത്തിരുന്ന് പൂർത്തിയാക്കിവന്നിരുന്ന സംസ്കാര കർമ്മങ്ങൾ ഇനി ചുരുങ്ങിയ സമയം കൊണ്ട് നിർവഹിക്കാൻ സാധിക്കും. 

നഗരസഭയുടെ കീഴിലുള്ള ചിറപ്പുറത്തെ വാതകശ്മശാനത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്.

date