Skip to main content

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഒ. പി., അത്യാഹിത ബ്ളോക്ക് ഉദ്ഘാടനം 25 ന്

 

കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഒ.പി, അത്യാഹിത ബ്ളോക്  ഉദ്ഘാടനം ഏപ്രിൽ 25ന് രാവിലെ ഒമ്പതു മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ  ജോർജ്ജ്  നിർവഹിക്കു൦. ആർദ്ര൦ പദ്ധതി, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ച് 15 കോടി ചെലവിലാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്.
ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് അധ്യക്ഷത വഹിക്കും. എ൦. പി. ആൻ്റോ ആന്റണി എം. പി. മുഖ്യ പ്രഭാഷണം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. അജയ് മോഹൻ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എൻ ഗിരീഷ് കുമാര്‍, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി. ആര്‍ ശ്രീകുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി. എ൦ ജോൺ,  ലത ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രന്‍ നായര്‍, ഗീത എസ്. പിള്ള, ലത ഉണ്ണികൃഷ്ണന്‍, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ശ്രീകല ഹരി, കെ. എസി ശ്രീജിത്, ഒ.ടി. സൗമ്യ മോൾ, ഗ്രാമ പഞ്ചായത്തംഗം ആന്റണി മാർട്ടിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ സുജിത്ത് , ആശുപത്രി സൂപ്രണ്ട് ഡോ. എ൦. ശാന്തി , രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ വി. ജി ലാല്‍, അഡ്വ. എ൦. എ ഷാജി, ഷാജി നല്ലേപറമ്പിൽ, അഭിലാഷ് ചന്ദ്രന്‍, റ്റി. ബി ബിനു തുണ്ടത്തില്‍, കെ. എച്ച്. റസാഖ്, പി. എ താഹ, സി. വി തോമസ് കുട്ടി, റ്റി.എച്ച് റസാഖ്, എസ്. വിപിന്‍, ഷമീര്‍ ഷാ, രാജന്‍ ആര൦പുളിയ്ക്കൽ, എച്ച് അബ്ദുള്‍ അസീസ്, മുണ്ടക്കയം സോമന്‍, ജെയിംസ് പതിയിൽ എന്നിവർ പ്രസംഗിക്കും.

date