Skip to main content

കയാക്കിങ് മാധ്യമ പുരസ്കാരങ്ങൾ നാളെ  വിതരണം ചെയ്യും 

മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ നാളെ (ഏപ്രിൽ 24) ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്യും. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 11.30 നാണ് അവാർഡ് വിതരണം.

അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർ മലയാള മനോരമയിലെ മിത്രൻ വി, അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ മാതൃഭൂമിയിലെ കൃഷ്ണപ്രദീപ്, ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർ  മീഡിയവൺ ചാനലിലെ ഷിദ ജഗത്  ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാൻ സിടിവിയിലെ റഫീഖ് തോട്ടുമുക്കം എന്നിവർക്കാണ് പുരസ്‌കാരം.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

date