Skip to main content
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിഫന്‍സ് പെന്‍ഷണര്‍/ സിവിലിയന്‍ ഡിഫന്‍സ് പെന്‍ഷണര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് വാര്‍ഷിക തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സ്പര്‍ശുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും പരാതികള്‍ നല്‍കാനുമായി ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ക്യാമ്പ്.

ഡിഫന്‍സ് പെന്‍ഷണര്‍/സിവിലിയന്‍ ഡിഫന്‍സ് പെന്‍ഷണര്‍മാര്‍ക്ക് ക്യാമ്പ്: 348 പേര്‍ പങ്കെടുത്തു

 

ഡിഫന്‍സ് പെന്‍ഷണര്‍/സിവിലിയന്‍ ഡിഫന്‍സ് പെന്‍ഷണര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് വാര്‍ഷിക തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സ്പര്‍ശുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും പരാതികള്‍ സമര്‍പ്പിക്കാനുമായി ചെന്നൈ സി.ഡി.എ പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ക്യാമ്പില്‍ ആദ്യദിനം 348 പെന്‍ഷന്‍കാര്‍ പങ്കെടുത്തു. പെന്‍ഷന്‍കാരുടെ പരാതികള്‍ സ്വീകരിച്ചു. ക്യാമ്പ് ഇന്നും (ഏപ്രില്‍ 25) തുടരും. പെന്‍ഷന്‍, സ്പര്‍ശ് തുടങ്ങിയവയില്‍ പരാതികളോ സംശയങ്ങളോ ഉള്ളവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍, ബാങ്ക് പാസ്ബുക്ക്, പി.പി.ഒ, ഡിസ്ചാര്‍ജ് ബുക്ക്/കുടുംബ വിവരങ്ങളുടെ പകര്‍പ്പ് എന്നീ രേഖകളുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് എത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date