Skip to main content

ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.
ഒരു സമയത്ത് കാസര്‍കോട് ജില്ലയില്‍ ഒരുപാട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മലമ്പനി രോഗത്തെ ഇല്ലാതെയാക്കാന്‍ സാധിച്ചത് പോലെ മറ്റ് രോഗങ്ങളെയും തുരത്തിയോടിക്കാന്‍ പരിശ്രമിക്കണമെന്ന് എംഎല്‍എ പറഞ്ഞു. രോഗത്തെ ഗൗരവമായി കാണേണ്ടതുണ്ട്. രോഗം വന്നതിന് ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. നമ്മുടെ ജില്ലയെ മലമ്പനി മുക്ത ജില്ലയാക്കാന്‍ പരിശ്രമിച്ച എല്ലാ ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയാണെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ വിഡിയോ പ്രദര്‍ശിപ്പിച്ചു. ബോധവതക്കരണ സെമിനാറില്‍  വി.ബി.ഡി ഓഫീസര്‍ ഇന്‍ചാര്‍ജ് എം.വേണുഗോപാലന്‍ വിഷയാവതരണം നടത്തി. കൈപുസ്തകപ്രകാശനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗീത ഗുരുദാസ് മുഖ്യപ്രഭാഷണം നടത്തി.  കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.വി.മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ് പി.കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി.ശ്രീജിത്ത് നന്ദി പറഞ്ഞു

date