Skip to main content
.

*റവന്യൂ റിക്കവറി പിരിവില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചവരെ ആദരിച്ചു*

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ റവന്യൂ റിക്കവറി പിരിവില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ആദരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ നെടുങ്കണ്ടം റവന്യൂ റിക്കവറി ഓഫീസ്, താലൂക്ക് ഓഫീസ് പീരുമേട്, താലൂക്ക് ഓഫീസ് തൊടുപുഴ എന്നിവര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിതരണം ചെയ്തു. താലൂക്ക് അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച കട്ടപ്പന, തങ്കമണി, ഇരട്ടയാര്‍, രാജകുമാരി, പീരുമേട്, കുമളി, തൊടുപുഴ, കരിങ്കുന്നം, മാന്നാംങ്കണ്ടം, വെള്ളത്തൂവല്‍ എന്നീ വില്ലേജ് ഓഫീസുകള്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ജോളി ജോസഫ്, ദീപ കെ.പി, ഹുസൂര്‍ ശിരസ്തദാര്‍ ഷാജു മോന്‍ എം.ജെ എന്നിവര്‍ പങ്കെടുത്തു.

ചിത്രം;
റവന്യൂ റിക്കവറി പിരിവില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച നെടുങ്കണ്ടം റവന്യൂ റിക്കവറി ഓഫീസിനുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കൈമാറുന്നു

date