Skip to main content

സിവില്‍ സര്‍വീസ് കോച്ചിങ് ക്ലാസിന് അപേക്ഷ ക്ഷണിച്ചു*

കേരളാ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2023 ജൂണ്‍ 20 മുതല്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍ പരീക്ഷകള്‍ക്കുള്ള കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു. കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ള ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കണം. ബിരുദമാണ് പ്രവേശനത്തിന് വേണ്ട അടിസ്ഥാന യോഗ്യത. 2023 മെയ് 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് www.kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907099629, 0471-2479966.

date