Skip to main content
ലോക മലമ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം 

ലോക മലമ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം 

 

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും രോഗനിർണ്ണയ ക്യാമ്പും
 ചെറുവണ്ണൂരിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ലതിക വി ആർ ഉദ്ഘാടനം ചെയ്തു. ഐ എം എ ജില്ലാ സെക്രട്ടറി ഡോ സന്ധ്യാ കുറുപ്പ് അധ്യക്ഷത വഹിച്ചു.

‘മലമ്പനിയിൽ നിന്ന് മുക്തി കൈവരിക്കുവാൻ സമയമായി: 
നമുക്ക് നിക്ഷേപിക്കാം, കണ്ടെത്താം, പ്രാവർത്തികമാക്കാം’ എന്ന ദിനാചരണ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പയിന് ജില്ലയിൽ ഇതോടെ തുടക്കം കുറിച്ചു. മലമ്പനി, ജീവിതശൈലീ രോഗങ്ങൾ, കുഷ്ഠ രോഗം , ക്ഷയരോഗം, എച്ച് ഐ വി എന്നിവയിലായി നടന്ന രോഗ നിർണ്ണയ ക്യാമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 153 പേർ പങ്കെടുത്തു. ഓയിസ്ക മൈഗ്രൻറ് സുരക്ഷാ പ്രോജക്റ്റ് മാനേജർ അമിജേഷ് കെ വി ഹിന്ദിയിൽ ബോധവൽകരണ ക്ലാസ് നൽകി.

ആരോഗ്യ വകുപ്പിന്റെയും ഐ എം എ കോഴിക്കോട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെറുവണ്ണൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഡോ അനുശ്രീ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്തഫ, ടെക്നിക്കൽ അസിസ്റ്റൻറ് ജോസ് എ ജെ, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സുരേഷ് ടി, ഹെൽത്ത് സൂപ്പർവൈസർ എ മൊയ്ദീൻ കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന പി കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിജു സി പി, ജില്ലാ എയ്ഡ്സ് നിയന്ത്രണ കേന്ദ്രം പ്രതിനിധി പ്രിയേഷ് തുടങ്ങിയവർ  സംസാരിച്ചു. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികളും രോഗ നിർണ്ണയ ക്യാമ്പുകളും നടന്നു.

date