Skip to main content

വണ്ടർ ഹാൻഡ്സ് പ്രവൃത്തി പരിചയ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

മാറുന്ന കാലത്തോടൊപ്പം ലോകത്തെ മാറ്റിമറിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളെ ലോകത്തിന് സമർപ്പിക്കാൻ കഴിയുന്നവരാകണം വിദ്യാർത്ഥികളെന്ന്  തുറമുഖ പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വില്യാപ്പള്ളി എംജെവിഎച്ച്എസ് സ്കൂൾ വണ്ടർ ഹാൻഡ്സ് പ്രവൃത്തി പരിചയ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സിലബസ് അനുസരിച്ചുള്ള അറിവ് നേടുന്നതിനപ്പുറം വിദ്യാഭ്യാസം ഒരു സാമൂഹിക സ്ഥാപനമാണെന്ന ആശയം പ്രാവർത്തികമാക്കുന്നതിന് സ്കൂളിൽ  ആവിഷ്ക്കരിച്ച പദ്ധതികൾ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
 സ്പോർട്സ് അക്കാദമി, എം.ജെ മഞ്ചാടിക്കാലം എന്നിവയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. എൻ.എം.എം എസ് വിജയികൾക്കുള്ള സമ്മാനങ്ങൾ  മുൻ എം എൽ എ പാറക്കൽ അബ്ദുല്ല വിതരണം ചെയ്തു. പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന പി.ടി.എ വൈസ് പ്രസിഡന്റ് നാസർ എടച്ചേരിക്ക് നൽകി  വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി നിർവഹിച്ചു. രാജ്യപുരസ്ക്കാർ  അവാർഡ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം എം ജെ സ്കൂൾ മാനേജർ ടി. കെ അബ്ദുൽ അസീസ് നിർവഹിച്ചു. ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം പിടിഎ പ്രസിഡന്റ് വരയാലിൽ മൊയ്തു ഹാജി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബഷീർ മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

date