Skip to main content
ജീവതാളം രോഗനിർണയ ക്യാമ്പ് 

ജീവതാളം രോഗനിർണയ ക്യാമ്പ് 

 
കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ഗർഭാശയഗള കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, മെഡിക്കൽ ഓഫീസർ എന്നിവർ സംസാരിച്ചു.

date