Skip to main content

കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവം;  ബാലാവകാശ കമ്മീഷൻ കേസെടുത്തു

 

മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുന്നതായും അവർ നോക്കിയിരിക്കെ ലിംഗഭേതമില്ലാതെ മുതിർന്നവർ കുടിക്കുന്നതായും സോഷ്യൽ മീഡിയ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ സ്വമേധയാണ് കേസെടുത്ത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി,  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

date