Skip to main content

മാങ്കാവ് - ശ്മശാനം - മേത്തോട്ട് താഴം റോഡ് വികസനത്തിന്‌ 23 കോടി രൂപയുടെ ഭരണാനുമതി

 

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ മാങ്കാവ് - ശ്മശാനം - മേത്തോട്ട് താഴം റോഡ് വികസനത്തിന്‌ 23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മാങ്കാവ് - മേത്തോട്ടുതാഴം റോഡ്  നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനും  നിർമ്മാണത്തിനുമായി  72.84 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിന് 23 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചത്. നേരത്തെ ഭൂമി ഏറ്റെടുക്കൽ  നടപടിക്കായി കോഴിക്കോട് കോർപ്പറേഷൻ വിഹിതമായി 10.21കോടി രൂപ ചെലവഴിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്ന മുറക്ക് റോഡ് നിർമ്മാണത്തിനുള്ള ഫണ്ടും അനുവദിക്കുന്നതാണെന്ന് തുറമുഖം മന്ത്രി അറിയിച്ചു.

date