Skip to main content

മലേറിയ ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി

 

 2030 ഓടെ മലേറിയ
നിവാരണം സാധ്യമാക്കുന്നതിന് പ്രതിരോധശീലങ്ങൾ പാലിക്കുക,
സ്‌ക്രീനിങ്ങിന് വിധേയമാകുക, മലേറിയ നിയന്ത്രിക്കുന്നതിനും സമൂഹത്തിൽ
നിന്ന് നിവാരണം ചെയ്യുന്നതിനുമായുള്ള ശ്രമങ്ങളെ കുറിച്ച് പൊതുജനങ്ങളെ
ബോധവൽക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകമലേറിയ ദിനം ഏപ്രിൽ 25ന്
ആചരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കെ. കെ.
കുഞ്ഞുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 
എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ തെക്ക്
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശോഭ ബാലൻ അധ്യക്ഷയായിരുന്നു. മലേറിയ പ്രതിരോധം ലഘുലേഖയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻറ് അഡ്വ. ഷീബാ രാകേഷ് നിർവഹിച്ചു. 
ജില്ലാ വെക്ടർ ബോർഡ് ഡിസീസ്
കൺട്രോൾ ഓഫീസർ സബിത,  ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജാ രതീഷ്, ക്ഷേമകാര്യ
കമ്മിറ്റി ചെയർമാൻ  ജയരാജ്, വാർഡ് മെമ്പർ മനോജ് കുമാർ എന്നിവർ
സന്നിഹിതരായിരുന്നു. ചടങ്ങിൽ അമ്പലപ്പുഴ യു. എച്ച്. ടി. സി. ബ്ലോക്ക്
മെഡിക്കൽ ഓഫീസർ ഡോ. അനുപമ വി. ജി. ആരോഗ്യ സന്ദേശം നൽകി.
അമ്പലപ്പുഴ നോർത്ത് മെഡിക്കൽ ഓഫീസർ ഡോ. വിവേക്, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ  ചിത്ര ഐ.,  ഹെൽത്ത്
സൂപ്പർവൈസർ നീലകണ്ഠൻ പി. എം. തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നാഷണൽ
വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ
ബോധവൽക്കരണ റാലി , ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇതര
സംസ്ഥാന യാത്രക്കാരുടെ സ്‌ക്രീനിംഗ്, ലഘു ലേഖ വിതരണം, മലേറിയ ട്രീറ്റ്‌മെൻറ്
പ്രോട്ടോക്കോൾ പ്രകാശനം, ഗപ്പി മത്സ്യ വിതരണം തുടങ്ങി വിവിധ
പരിപാടികൾ നടത്തി. കൊതുക് ജന്യ രോഗങ്ങളും പൊതുജനാരോഗ്യവും എന്ന
വിഷയത്തെ അധികരിച്ച് നടത്തിയ അന്തർ കലാലയ ക്വിസ് മത്സരത്തിൽ എസ്.
ഡി. കോളേജ് ആലപ്പുഴയിലെ വിദ്യാർത്ഥികൾ അഖിൽ രാജ്, ഐശ്വര്യ നായർ
എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ശ്രീനാരായണ ട്രെയിനിങ്
കോളേജ് പൂച്ചാക്കലിലെ ബി. എഡ്. നാച്ചുറൽ സയൻസ് വിദ്യാർത്ഥിനികളായ
അനീഷയും ഹരി പ്രിയയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ഗവൺമെൻറ് സ്‌കൂൾ ഓഫ്
നേഴ്‌സിങ് ആലപ്പുഴയിലെ ആര്യ മോൾ, ഫാത്തിമ എന്നിവർ നേടി. വിജയികൾക്ക്
യഥാക്രമം ഒന്നാം സ്ഥാനം 3000 രണ്ടാം സ്ഥാനം 2000 മൂന്നാം സ്ഥാനം ആയിരം
ക്യാഷ് പ്രൈസും സാക്ഷ്യപത്രവും നൽകി.
 
മലേറിയ അറിയുക: 
പനി ,ശക്തമായ പേശി വേദന, തലവേദന,
കുളിരും വിറയലും ആരംഭി ച്ച് തുടർന്ന് പനിയും വിയർപ്പും ഒന്നിടവിട്ട
ദിവസങ്ങളിൽ ആവർത്തിക്കുക, മനംപിരട്ടൽ ,വയറിളക്കം ചുമ തൊലിപ്പുറം
കണ്ണിലും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് .ചികിത്സ
തേടുക .ജാഗ്രത വേണം: മലമ്പനി ബാധിത പ്രദേശങ്ങളിൽ പോയി
മടങ്ങിയെത്തുന്നവർക്ക് പനി ഉണ്ടായാൽ മലമ്പനി പരിശോധനയ്ക്ക്
വിധേയമാകേണ്ടതാണ് .

ശ്രദ്ധിക്കുക :കൊതുക് കടി കൊള്ളാതെ സൂക്ഷിക്കുക.
ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. വീടിന് പുറത്ത് ഉറങ്ങരുത് .കൊതുക്
കടി പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക .ജലസംഭരണികൾ കൊതുക്
കടക്കാത്തവിധം മൂടി സൂക്ഷിക്കുക. തീരപ്രദേശത്ത് കയറ്റി വച്ചിരിക്കുന്ന
ബോട്ടുകളിലും മറ്റും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. മലമ്പനി
നിർണയത്തിനുള്ള രക്ത പരിശോധനയും ചികിത്സയും എല്ലാ സർക്കാർ
ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

date