Skip to main content

യുവ ഉത്സവത്തിന്റെ ജില്ലാ മത്സരങ്ങൾ മെയ് ആറിന് നടത്തും

 

 കേന്ദ്ര യുവജന  കാര്യാ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന യുവ ഉത്സവത്തിന്റെ ജില്ലാ മത്സരങ്ങൾ മെയ് ആറിന് നടത്തും. ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റ് എൻ.എസ്. എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി. ചിത്ര രചന, കവിത രചന (മലയാളം), പ്രസംഗം (ഹിന്ദി, ഇംഗ്ലീഷ്) മൊബൈൽ ഫോട്ടോഗ്രാഫി, തിരുവാതിര എന്നിവയിൽ മത്സരങ്ങൾ ഉണ്ട്. വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. വിജയികൾക്ക് സംസ്ഥാന യുവ  മത്സരത്തിൽ പങ്കെടുക്കാം. പ്രായം 15- 29 മധ്യേ. ഫോൺ: 0477-2236542, 8714507255.

date