Skip to main content
നവകേരളം വൃത്തിയുള്ള കേരളം; പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നവകേരളം വൃത്തിയുള്ള കേരളം; പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി വടകര താലൂക്കിലെ വടകര, തോടന്നൂർ, തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം സംഘടിപ്പിച്ചു. 

കില റിസോഴ്സ് പേഴ്സൺ മനോജ് കൊയപ്ര ക്യാമ്പയിൻ പശ്ചാത്തലവും പ്രസക്തിയും വിഷയത്തെ കുറിച്ച് വിശദീകരിച്ചു. 'ക്യാമ്പയിൻ ഉള്ളടക്കവും പ്രവർത്തന തന്ത്രങ്ങളും' എന്ന വിഷയത്തിൽ കില റിസോഴ്സ് പേഴ്സൺ മണലിൽ മോഹനനും ക്യാമ്പയിൻ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ ആർ പി കുഞ്ഞിരാമനും ക്ലാസ് നയിച്ചു.

വടകര ടൗൺഹാളിൽ  നടന്ന പരിശീല പരിപാടിയിൽ എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പി. ടി  പ്രസാദ് ആമുഖ പ്രഭാഷണവും കില ആർ പി സുധ സ്വാഗതവും പറഞ്ഞു. വടകര, തോടന്നൂർ, തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, വി.ഇ.ഒ മാർ, എച്ച്. ഐ മാർ , കില ആർ.പിമാർ, ബ്ലോക്ക് ചാർജുള്ള തീമാറ്റിക്ക് എക്സ്പേർട്ട്സ്, ഹരിത കേരളം മിഷൻ ആർ.പിമാർ, ശുചിത്വ മിഷൻ ആർ.പിമാർ തുടങ്ങിയവർ പങ്കെടുത്തു.

date