Skip to main content
ക്രാഡിൽ അങ്കണവാടി  ഉദ്ഘാടനം ചെയ്തു

ക്രാഡിൽ അങ്കണവാടി  ഉദ്ഘാടനം ചെയ്തു

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ക്രാഡിൽ അങ്കണവാടിയായി നവീകരിച്ച പത്താം നമ്പർ  സന്ധ്യ അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്. 

ഏഴാം വാർഡ് മെമ്പർ ഹരീഷ് നന്ദനം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ അശോകൻ, വാർഡംഗങ്ങളായ യു.കെ. വിജയൻ മാസ്റ്റർ, ബീന കാട്ടുപറമ്പത്ത്, സി.ഡി.പി.ഒ തെസ്ലീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

date